mani-
എസ്. രമേഷ് കുമാർ ( ടി​.എം.എസ്. മണി)

കൊല്ലം: കേരളത്തിലെ വ്യാപാരികളുടെ ചിരകാല സ്വപ്നമായ, വ്യാപാരികൾക്ക് മാത്രമായുള്ള മന്ത്രാലയം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ലൈസൻസ് ഫീസുകളിൽ ഏകീകരണം, ഫുഡ് സേഫ്ടി നിയമങ്ങളിൽ ലഘൂകരണം എന്നിവ നടപ്പാക്കാൻ സർക്കാർ തത്വത്തിൽ അംഗീകരിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റുമായ എസ്. ദേവരാജൻ പറഞ്ഞു. ചേമ്പർ ഒഫ് കൊമേഴ്സിന്റെ 83, 84 സംയുക്ത വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ജോജോ കെ.എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ചേമ്പർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എസ്. രമേഷ് കുമാർ (ടി.എം.എസ്. മണി) അദ്ധ്യക്ഷത വഹിച്ചു. ചേംബർ ജനറൽ സെക്രട്ടറി നേതാജി ബി.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ടിൻസ് കെ.തമ്പി വാർഷിക റിപ്പോർട്ടും ട്രഷറർ ആന്റണി റോഡ്രിഗ്സ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ചേംബർ വൈസ് പ്രസിഡന്റുമാരായ എം.എച്ച്. നിസാമുദ്ദീൻ, എസ്. മദൻ എസ്.എം.വി, എസ്.എസ്.എം. അബ്ദുൽ ഖാദർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി. രാജീവ്, എസ്. രാജീവ്, എം.എം. ഇസ്മായിൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: എസ്. രമേഷ് കുമാർ (ടി.എം.എസ്. മണി- പ്രസിഡന്റ്), എം.എച്ച്‌. നിസാമുദ്ദീൻ, ആർ. ചന്ദ്രശേഖരൻ, എസ്. മദൻ (വൈസ് പ്രസിഡന്റുമാർ), നേതാജി ബി.രാജേന്ദ്രൻ (ജനറൽ സെക്രട്ടറി), ആന്റണി റോഡ്രിഗ്സ് (ട്രഷറർ), എൻ. സതീഷ് കുമാർ (ലീഗൽ അഡ്വൈസർ), എം.എസ്. ബാബു, എം.ഫസലുൽ ഹഖ്, ജോർജ് ഡി.കാട്ടിൽ, ടി​.എസ്. ബാഹുലേയൻ (രക്ഷാധികാരികൾ), എസ്.എം. അബ്ദുൽ ഖാദർ (ക്ഷണിതാവ്).

സമ്മേളനത്തി​ൽ ജില്ലാ സെക്രട്ടറിമാരായ എ.കെ. ജോഹർ, ഡി. വാവച്ചൻ, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ശാന്ത മോഹൻ, ജില്ലാ ജനറൽ സെക്രട്ടറി ജമീല ശിവരാജൻ, കെ.എച്ച്.ആർ.എ ജനറൽ സെക്രട്ടറി എ. ഷാജഹാൻ, എ.കെ.ഡി.എ ജില്ലാ പ്രസിഡന്റ്‌ ജി.പി. നായർ, ക്യു.ഡി.ആർ.എം.എ പ്രസിഡന്റ് പിഞ്ഞാണിക്കട നജീബ്, എ.കെ.ഡി.എ സോണൽ ചെയർമാൻ ബി. വേണുഗോപാലൻ നായർ എന്നിവർ സംസാരി​ച്ചു.