കരുനാഗപ്പള്ളി: തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിലെ എസ്.പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട് നടത്തി. കൊല്ലം അസി.എക്സൈസ് കമ്മിഷണർ,സുഭാഷ് സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.ബിജു അദ്ധ്യക്ഷനായി. എസ്.പി.സി കൊല്ലം സിറ്റി എ.ഡി.എൻ.ഒ.രാജേഷ് കുമാർ, നൂറനാട് സി.ഐ ഷൈജു , പ്രോഗ്രാം ഓഫീസർ ഷഹീർ , പ്രഥമാധ്യാപിക എസ്. ഡി. കല , എസ്. പി. സി. പി. ടി. എ. പ്രസിഡൻ്റ് സലിം , എസ്. എം. സി. ചെയർമാൻ നിയാസ് , മാതൃസമിതി പ്രസിഡൻ്റ് സുനില ദിനേശ് , സി. പി. ഒ. വിസോൺ, ഡെപ്യൂട്ടി പ്രധാനാധ്യാപിക വി. എസ്. കവിത, സഞ്ചു, പത്മകുമാർ, ഡ്രിൽ ഇൻസ്പെക്ടർമാർമാരായ മഹേശ്വരൻ , ജയചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി റെജി. എസ്. തഴവ , രക്ഷിതാക്കൽ തുടങ്ങിയവർ പങ്കെടുത്തു.