കൊല്ലം: ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലിനെ സംസ്ഥാനത്തെ മികവുറ്റ സംഘടനയാക്കി മാറ്റാനുള്ള കർമ്മ പരിപാടികളാണ് വിവിധ മേഖലകളിൽ നടത്തി വരുന്നതെന്നും ഇതിന്റെ ഭാഗമായാണ് 23, 24, 25 തീയതികളിൽ ചേർത്തലയിലെ കണിച്ചുകുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ വിദ്യാർത്ഥികൾക്കായി 'ഗുരുവൈഖരി 2024" സമ്മർ ക്യാമ്പ് സംഘടിപ്പിച്ചതെന്നും സംഘടന കേന്ദ്ര സമിതി പ്രസിഡന്റ് കെ.എം.സജീവ് പറഞ്ഞു.
ത്രിദിന ക്യാമ്പ് വിജയിപ്പിക്കാൻ സംഘടനയുടെ ജില്ലാ നേതൃയോഗം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിൽ നിന്ന് 25 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കും. സംഘടന ആരംഭിക്കുന്ന ഗുരുവിദ്യാനിധി വിജയിപ്പിക്കാനും നേതൃയോഗം തിരുമാനിച്ചു. കേന്ദ്ര സമിതി സെക്രട്ടറി അഡ്വ. എം.എൻ.ശശിധരൻ അദ്ധ്യക്ഷനായി. കേന്ദ്ര സമിതി ട്രഷറർ ഡോ. ആർ.ബോസ്, കേന്ദ്രസമിതി അംഗങ്ങളായ ഗണേഷ് റാവു, അഡ്വ. പി.എസ്.വിജയകുമാർ, അംബുജാക്ഷ പണിക്കർ, ഡോ.ജെ.വിമലകുമാരി, ഇടമൺ ബാഹുലേയൻ, ജി.ഷാജിമോൻ, ജി.ശോഭകുമാർ, എൻ.ഓമനക്കുട്ടൻ, ആർ.സജീവ്, ജി.ചന്തു, പി.ദിനേശൻ, ടി.അനിൽകുമാർ, രഘൂത്തമൻ, ഡോ. എം.എൻ.ദയാനന്ദൻ, അനിൽകുമാർ, എസ്.എൻ.പി.സി പുനലൂർ യൂണിൻ സെക്രട്ടറി സി.വി.സന്തോഷ് കുമാർ, ഡോ. കെ.രാജൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എൻ.പി.സി കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ. സാബുക്കുട്ടൻ സ്വാഗതവും ഗണേഷ് റാവു നന്ദിയും പറഞ്ഞു.