പത്തനാപുരം: ഗാന്ധിഭവനിൽ നടന്നുവരുന്ന സ്‌​നേഹപ്രയാണം ആയിരം ദിനങ്ങൾ എന്ന പരിപാടിയുടെ 680​ാംദിനം നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു. വീണ്ടും വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്ന കുടുംബമാണ് പത്തനാപുരത്തെ ഗാന്ധിഭവൻ. മാനുഷികമൂല്യങ്ങൾക്ക് അത്രമേൽ പ്രാധാന്യം നൽകുന്ന ഇടമാണ്. നിലമ്പൂർ ആയിഷയ്ക്ക് ഗാന്ധിഭവൻ കുടുംബത്തിന്റെ സ്‌​നേഹാദരം വനിതാകമ്മിഷൻ മുൻ അംഗവും ഗാന്ധിഭവൻ ചെയർപേഴ്‌​സണുമായ ഡോ. ഷാഹിദ കമാൽ സമ്മാനിച്ചു. തുടർന്ന് കലാ കൂട്ടായ്മയായ തണലിന്റെ ചെയർമാൻ പൂവത്തിങ്കൽ രാധാകൃഷ്ണൻ, ഗായകനും സംഗീത സംവിധായകനുമായ എടപ്പാൾ ബാപ്പു, ഗാനരചയിതാവും മോട്ടിവേഷൻ സ്പീക്കറുമായ നവാസ് പാലേരി, സെലീന, ഐ.പി. സിദ്ദിഖ്, ഫാത്തിമ ചീക്കോട്, യു.എ. മുനീർ, ലുക്മാൻ അരീക്കോട്, ശാന്തിവിള ദിനേശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.