പടിഞ്ഞാറെ കല്ലട : കൊല്ലം തേനി ദേശീയ പാതയിൽ കടപുഴ പാലത്തിൽ വച്ച് കഴിഞ്ഞ ദിവസം രാവിലെ 10.30ന് കാറുകൾ കൂട്ടിയിടിച്ച് പാലത്തിലൂടെയുള്ള വാഹനഗതാഗതം ഒരു മണിയ്ക്കൂറോളം തടസപ്പെട്ടു. കുണ്ടറ ഭരണിക്കാവ് ഭാഗങ്ങളിൽ നിന്ന് വന്ന കാറുകൾ തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. ശാസ്താംകോട്ടയിൽ നിന്നെത്തിയ പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് ഗതാഗതം സുഗമമാക്കിയത്.