പുനലൂർ: സംസ്ഥാന സർക്കാരിന്റെ അശാസ്ത്രീയമായ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണങ്ങളിൽ പ്രതിഷേധിച്ച് ഡ്രൈവിംഗ് സ്കൂൾ സംരക്ഷ സമിതി പുനലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ ആർ.ടി.ഓഫിസിന് മുന്നിൽ കൂട്ട ധർണ നടന്നു. ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് കൂട്ടായ്മ സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.നസീർ ധർണ ഉദ്ഘാടനം ചെയ്തു. ഓൾകേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ മുൻ ജില്ല സെക്രട്ടറി അൻസാരി, ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മ സമരസമിതി സെക്രട്ടറി എ.എസ്.റിയാസ്,സി.ഐ.ടി.യു നേതാവ് ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.