കൊല്ലം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേന്ദ്ര - സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ വർത്തമാനകാല വെല്ലുവിളികൾ എന്ന വിഷയത്തിൽ ഓപ്പൺ ഫോറം നടക്കും. 9ന് ഉച്ചയ്ക്ക് 2ന് കൊട്ടാരക്കര ഹോട്ടൽ ഹൈലാൻഡ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. അഡ്വ. ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ്, സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകൻ ഡോ. ഡി.നാരായണ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കെ.ജെ.ജോസഫ്, സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധ പ്രൊഫ. മേരി ജോർജ്, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ. എസ്.ആർ.മോഹനചന്ദ്രൻ, പ്രസിഡന്റ് ഡോ. എം.എ.നാസർ എന്നിവർ പങ്കെടുക്കും.