melatham-
നിർമ്മാണം പൂർത്തിയായി വരുന്ന മാളിയേക്കൽ റെയിൽവേ മേല്പാലം

തൊടിയൂർ: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ മാളിയേക്കൽ റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണം 30 നകം പൂർത്തീകരിക്കുമെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്തി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. കേരള റെയിൽവേ ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ അധികൃതർ അറിയിച്ചതനുസരിച്ച് ഉദ്ഘാടന തീയതിക്കായി മന്ത്രി പി.എ.മുഹമ്മദ് റിയാസിന് എം.എൽ.എ കത്ത് നൽകി.