കൊട്ടാരക്കര: തൃക്കണ്ണമംഗൽ തോട്ടം മുക്കിൽ എ.ടി.എം പണിമുടക്കി. നാട്ടുകാർ ജനകീയ വേദിയുടെ നേതൃത്വത്തിൽ റീത്തുവച്ച് പ്രതിഷേധിച്ചു . തോട്ടം മുക്കിലെ

എസ്.ബി.ഐ എ.ടി.എം പ്രവർത്തന ക്ഷമമല്ലാതായിട്ട് മൂന്നാഴ്ചയായി. നാട്ടുകാർ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയെങ്കിലും മേൽനടപടി ഉണ്ടായില്ല. തുടർന്നാണ് റീത്തുവച്ച് പ്രതിഷേധിച്ചത്. എത്രയും വേഗം എ.ടി.എം സംവിധാനം പ്രവർത്തന ക്ഷമമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ജനകീയവേദി പ്രവർത്തകരായ സജിചേരൂർ, അഡ്വ. വെളിയം അജിത്, സാബു നെല്ലിക്കുന്നം , തൃക്കണ്ണമംഗൽ ജോയിക്കുട്ടി, കോട്ടാത്തല ശിശുപാലൻ , ബെൻസ്, മത്തായി എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.