കൊല്ലം: പതിനെട്ട് വയസ് പൂർത്തിയാകുന്ന ഇന്നലെ പിറന്നാൾ ആഘോഷിക്കുന്നത് സ്വപ്‌നം കണ്ടാണ് പൂതക്കുളം ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി ശ്രീരാഗ് ഉറങ്ങാൻ കിടന്നത്.നേരം പുലർന്നപ്പോഴേക്ക് പ്രതീക്ഷകളെല്ലാം തെറ്റി.

പിറന്നാൾ ആഘോഷിക്കാനിരുന്നിടത്ത് ജീവനുവേണ്ടി മല്ലടിക്കുകയായിരുന്നു. ഈ സമയത്താണ് ശ്രീരാഗിന്റെ മാമൻ പ്രമോദ് വീട്ടിലെത്തുന്നതും വാതിൽ പൊളിച്ച് അകത്ത് കടന്നതും.

നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് ശ്രീരാഗ്. വ്യാഴാഴ്ചയാണ് ശ്രീരാഗിന്റെ പ്ലസ്ടു പരീക്ഷാ ഫലം വരുന്നത്. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് ശ്രീരാഗിന്റെ മൊഴി രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ് .