പാരിപ്പള്ളി: പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലെ ഡ്രൈവർ ട്രക്ക് പാർക്കിംഗ് ഏരിയായിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴിനും രാവിലെ എട്ടിനും ഇടയിലാണ് സംഭവം. വർക്കല പാളയംകുന്ന് കോവൂർ കഴിവിള വീട്ടിൽ രത്നാകരന്റെ മകൻ കെ.ആർ.ശരത്താണ് (32) മരിച്ചത്. മദ്യപാന ശീലമുള്ള ഇയാൾ പെട്ടെന്നുണ്ടായ മാനസിക വിഭ്രാന്തിയിലാണ് കൃത്യം നടത്തിയതെന്നാണ് നിഗമനം. പാരിപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു.