ഓടനാവട്ടം: വൈ.എം.സി.എ ഓടനാവട്ടം യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ഡോ.ജോർജ് തോമസ് അദ്ധ്യക്ഷനായി. സ്ഥാപക പ്രസിഡന്റും രക്ഷധികാരിയുമായ എം.കുഞ്ഞച്ചൻ പരുത്തിയറ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളെ യോഗം അനുമോദിച്ചു. സി.ജോൺസൺ, പ്രസിഡന്റ് ആയും സി.വൈ.സണ്ണി സെക്രട്ടറിയായും ചുമതലയേറ്റു.