കടയ്ക്കൽ : എസ്.എസ്.കെ. ജില്ലാതല റോബോട്ടിക് മേള 'അർഡിനോ ഹാക്കത്തൺ' പുത്തൂർ ജി.എച്ച്.എസ്.എസിൽ നടന്നു. സ്കൂൾ ടിങ്കറിങ് ലാബിൽ നടന്ന മേളയിൽ ജില്ലയിലെ 22 സ്കൂളുകളിൽനിന്നായി മൂന്നുകുട്ടികൾവീതം അടങ്ങുന്ന 22 ടീമുകൾ പങ്കെടുത്തു. ജി.വി.എച്ച്.എസ്.എസ്. കടയ്ക്കൽ ഒന്നാംസ്ഥാനം നേടി. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു മേള. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു.

പുത്തൂർ ജി.എച്ച്.എസ്.എസിൽ നടന്ന ജില്ലാ റോബോട്ടിക് മേളയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തുന്നു