d
കോൺ​ഗ്ര​സ്​ -യൂ​ത്ത് കോൺ​ഗ്ര​സ്​ പ്ര​വർ​ത്ത​കർ ക​ണ്ണ​ന​ല്ലൂർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാർച്ച് കെ.പി.സി.സി സെ​ക്ര​ട്ട​റി സൂ​ര​ജ് ര​വി ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു

കൊല്ലം: വഞ്ചന കുറ്റത്തിലും പീഡന കേസിലും പ്രതിയായ സി.പി.എം പ്രാദേശിക നേതാവിനെ അറസ്‌‌റ്റ് ചെയ്യാതെ പാർട്ടി നിർദേശ പ്രകാരം പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ നെടുമ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂർ പൊലീസ് സ്‌‌റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്‌ഘാടനം ചെയ്‌തു. തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ സജീവ പ്രവർത്തകനായിരുന്ന പ്രതിയെ പൊലീസ് രാഷ്‌ട്രീയം നോക്കി സംരക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നെടുമ്പന നോർത്ത് മണ്ഡലം പ്രസിഡന്റ് ബിജു പഴങ്ങാലം അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, യു ഡി എഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, ബ്ളോക്ക് പ്രസിഡന്റ് എ.എൽ നിസാമുദീൻ, നാസിമുദീൻ ലബ്ബ, ആസാദ് നാൽപ്പങ്ങൽ, യു.വഹീദ, സമദ് കണ്ണനല്ലൂ‌ർ, മുഖത്തല ഗോപിനാഥ്, ജേക്കബ് നല്ലില, ഹാഷിം, സുജ ബിജു, ഷമീർഖാൻ, സുരേന്ദ്രൻ, അജയകുമാർ, ഹരികുമാർ പുലിയില, തൗഫീഖ് വേപ്പിൻമുക്ക്, മനോഹരൻ, ഷാൻ മുട്ടയ്‌ക്കാവ്, അതുൽ കൃഷ്‌ണ, ലത്തീഫ് വെളിച്ചിക്കാല, നിസാം പുന്നൂർ, സുൽഫി ചാലക്കര, ഷമീർ തൈയ്‌ക്കാവ് മുക്ക്, നിബിൻ, മോഹനൻ,രാജീവ്, ബിജിലാൽ എന്നിവർ സംസാരിച്ചു.