പന്മന: ചട്ടമ്പി സ്വാമി മഹാസമാധി ശതാബ്ദി ദിനത്തിൽ പന്മന ആശ്രമത്തിൽ നടന്ന മഹാഗുരുബ്രഹ്മം ചടങ്ങ് മുംബൈ ശ്രീ രാമദാസാശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. പ്രജ്ഞാനന്ദപാദർ തീർത്ഥപാദർ അദ്ധ്യക്ഷനായി. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി. സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി ഡോ. ധർമ്മാനന്ദൻ, ബാലപ്രജാപതി അഡികാളർ, കുമ്മനം രാജശേഖരൻ, ഡോ. എം.എം.ഉണ്ണികൃഷ്ണൻ, സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ, എ.ആർ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഡബിൾ തായമ്പകയും പാഠകവും മേജർ സെറ്റ് കഥകളിയും നടന്നു .