കൊല്ലം : സാംസ്കാരിക പ്രവർത്തകനും വാസ്തുവിദ്യാ പണ്ഡിതനുമായിരുന്ന എഴുകോൺ ശശിധരൻ നായരുടെ അനുസ്മരണവും പുരസ്കാര സമർപ്പണവും 11 ന് വൈകിട്ട് 3.30ന് എഴുകോൺ ശ്രീ ശ്രീ ഹാളിൽ നടക്കും. തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള സമ്മേളനത്തിൽ സൺ ഇന്ത്യ സംസ്ഥാന അദ്ധ്യക്ഷൻ കേണൽ എസ്. ഡിന്നി അനുസ്മരണ പ്രഭാഷണം നടത്തും. തപസ്യ എഴുകോൺ യൂണിറ്റ് പ്രസിഡന്റ് കെ.ആർ.ദിലീപ് അദ്ധ്യക്ഷനാകും. കലാ സാംസ്കാരിക രംഗത്തെ മികച്ച സംഭാവനക്കുള്ള ശശിധരൻ നായർ സ്മാരക പുരസ്കാരം സംവിധായകൻ രഞ്ജിലാൽ ദാമോദരന് ചടങ്ങിൽ വെച്ച് ചലച്ചിത്ര താരം കൃഷ്ണപ്രസാദ് സമ്മാനിക്കും. തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷൻ എസ്. രാജൻ ബാബു, സംസ്ഥാന സെക്രട്ടറി ആർ.അജയകുമാർ, ജില്ലാ ജന.സെക്രട്ടറി രവികുമാർ ചേരിയിൽ, ഡി.ആർ. ശ്യാം എന്നിവർ സംസാരിക്കും.