കൊല്ലം: വിദ്യാധിരാജ മിഷനും പേരൂർ വടക്ക് 2864-ാം നമ്പർ എൻ.എസ്.എസ് കരയോഗവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്ദി സമ്മേളനം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വിശ്വമാനവികതയിലും സഹജീവി സ്നേഹത്തിലും അധിഷ്ടിതമായ വിദ്യാധിരാജ ദർശനം മനുഷ്യരാശിയുടെ മാർഗദീപമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാധിരാജ മിഷൻ ചെയർമാൻ ഡോ.സി.കെ.ജി.നായർ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ ഭരണ സമതി അംഗം ആർ.രാജീവ് കുമാർ, കരയോഗം പ്രസിഡന്റ് എസ്.സന്തോഷ് കുമാർ, സെക്രട്ടറി രവീന്ദ്രൻ നായർ, വനിതാ സമാജം സെക്രട്ടറി മീനഗോപൻ തുടങ്ങിയവർ സംസാരിച്ചു.