photo
റെഡ് ക്രോസ് സ്ഥാപകദിനാഘോഷ പരിപാടികൾ കോടിയാട്ട് രാമചന്ദ്രൻപില്ല ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: റെഡ് ക്രോസ് സൊസൈറ്റി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീൻ ഹെൻട്രി ഡ്യൂനന്റിന്റെ ജന്മദിനം റെഡ് ക്രോസ് സ്ഥാപകദിനമായി ആചരിച്ചു. ആഘോഷ പരിപാടികൾ താലൂക്ക് കമ്മിറ്റി സെക്രട്ടറി കോടിയാട്ട് രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ആർ.അജയകുമാർ, ജി.സുന്ദരേശൻ, ബി.ചന്ദ്രൻ, അഡ്വ.ജയപ്രകാശ്, ബീന തുടങ്ങിയവർ സംസാരിച്ചു.