എസ്.എസ്.എൽ.സി​ക്ക് 99.55 ശതമാനം വി​ജയം

കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഇക്കുറി​ ജില്ലയി​ൽ ചരി​ത്ര വി​ജയം. 99.55% വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി. 30,279 വിദ്യാർത്ഥികളിൽ 30,144 പേർ വിജയിച്ചു. 7,146 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

ഉപരിപഠനത്തിന് അർഹരായവരുടെ കണക്കിൽ ജില്ല, കഴിഞ്ഞ മൂന്ന് വർഷങ്ങളിലേത് പോലെ സംസ്ഥാനത്ത് 12-ാം സ്ഥാനത്താണ്. 15,483 ആൺകുട്ടികളിൽ 15,418 പേരും 14796 പെൺകുട്ടികളിൽ 14,726 പേരും ഉപരിപഠനത്തിന് യോഗ്യരായി.

വിദ്യാഭ്യാസ ജില്ല, പരീക്ഷ എഴുതിയവർ, ഉപരി പഠന യോഗ്യത, വിജയശതമാനം, ഫുൾ എ പ്ലസ്

കൊട്ടാരക്കര: 7650 - 7637 - 99.83 - 2350

പുനലൂർ: 6375 - 6339 - 99.44 - 1322

കൊല്ലം: 16254- 16168 - 99.47 - 3474

 പരീക്ഷ എഴുതിയവർ: 30,279

 ഉപരിപഠന യോഗ്യത നേടിയവർ: 30,144

 എല്ലാ വിഷയങ്ങൾക്കും എ പ്ലസ്: 7,146

എ പ്ലസിൽ മുന്നിൽ പെൺകുട്ടികൾ

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരിൽ പെൺകുട്ടികളാണ് മുന്നിൽ. 4,393 പെൺകുട്ടികളും 2,753 ആൺകുട്ടികളുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. സർക്കാർ സ്കൂളുകളിലെ 2,643 വിദ്യാർത്ഥികൾക്കും എയ്ഡഡ് സ്കൂളുകളിലെ 4,157 വിദ്യാർത്ഥികൾക്കും അൺ എയ്ഡഡ് സ്കൂളുകളിലെ 346 പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

2024: 7146

2023: 6458

2022: 4,091

2021: 9,701

2020: 4,279

2019: 4,012

2018: 3,361

2017: 2,050

2016: 2,391

വിജയശതമാനം

2024: 99.55%

2023: 99.51%

2022: 98.8 %

2021: 99.25 %

2020: 99.08%

2019: 98.36%

2018: 97.96%

2017: 96.9%

2016: 97.32%

168 സ്കൂളുകൾക്ക് നൂറുമേനി

സർക്കാർ - 57

എയ്ഡഡ് - 91

അൺ എയ്ഡഡ്- 20