കൊല്ലം: എഴുത്തുകാരനും കൊല്ലത്തെ സാഹിത്യ സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യവും ആയിരുന്ന പ്രൊഫ. ആദിനാട് ഗോപിയുടെ സ്മരണയ്ക്കായി കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചേർന്ന് ഏർപ്പെടുത്തിയ, സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള ഈ വർഷത്തെ പുരസ്‌കാരം എം. മുകുന്ദന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം
18ന് വൈകിട്ട് 3.30ന് കൊല്ലം കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി സമ്മാനിക്കും.
പ്രൊഫ.അദിനാട് ഗോപി എൻഡോവ്‌മെന്റായി പ്രഭാത് ബുക്‌സ് നൽകുന്ന 10,000 രൂപയുടെ പുസ്തകങ്ങൾ പുനലൂർ ഐക്കരക്കോണം പബ്ലിക് ലൈബ്രറിക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു വിതരണം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണനും സെക്രട്ടറി ഡി. സുകേശനും അറിയിച്ചു.