കൊട്ടാരക്കര : എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിലെ വല്ലം ശാഖയുടെ ശ്രീനാരായണ ഗുരുക്ഷേത്ര-ശാഖാമന്ദിര സമർപ്പണവും പ്രതിഷ്ഠയും ഇന്നും നാളെയുമായി നടക്കും. നാളെ രാവിലെ 9.45നും 10.15നും മദ്ധ്യേ ക്ഷേത്രം തന്ത്രി ഡോ.ടി.ഇ.ബിജു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ യോഗം ധ്യാനാചാര്യൻ സ്വാമി ശിവബോധാനന്ദ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാകർമ്മം നിർവഹിക്കും. വൈകിട്ട് 6.45ന് ശാഖ പ്രസിഡന്റ് എസ്.സുനിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഗുരുക്ഷേത്ര സമർപ്പണവും ശാഖ മന്ദിര ഉദ്ഘാടനവും നടത്തും. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ.പി.അരുൾ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ചലച്ചിത്ര നിർമ്മാതാവും എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പറുമായ വിനായക എസ്.അജിത് കുമാർ, മുൻ യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ എന്നിവർ ആദരിക്കൽ ചടങ്ങ് നടത്തും. എം.എൻ.നടരാജൻ, അഡ്വ.പി.സജീവ് ബാബു, അഡ്വ.എൻ.രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ, ശാഖ സെക്രട്ടറി എസ്.അജിത് കുമാർ, എം.എസ്.ശ്രീകുമാർ, എം.ദുർഗാഗോപാലകൃഷ്ണൻ, എം.സന്തോഷ് കുമാർ, വി.സുരേന്ദ്രൻ, വി.ആർ.സുനിൽ എന്നിവർ സംസാരിക്കും.