ഓടനാവട്ടം: കുടവട്ടൂർ സെന്റർ ഫോർ അഡ്വാൻസ്ഡ് റിസേർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെമിനാറും പ്രതിഭകളെ ആദരിക്കലും നടത്തി.സയന്റിസ്റ്റ് ഡോ.സൈനുദീൻ പട്ടാഴി ഉദ്ഘാടനം നിർവഹിച്ചു. സെന്റർ പ്രസിഡന്റ്‌ ഡോ.എൻ.വിശ്വരാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം. കുഞ്ഞച്ചൻ പരുത്തിയറ സ്വാഗതം പറഞ്ഞു. സെമിനാറിൽ ഡോ.ജി.സഹദേവൻ മോഡറേറ്ററായി. കെ. മോഹനൻ സെമിനാർ ഉദ്ഘാടനം ചെയ്തു. വെഞ്ചേമ്പ് മോഹൻദാസ്, അഡ്വ.സന്തോഷ്‌ കുമാർ, ഡോ.ജോർജ് തോമസ്, മുട്ടറ ഉടയാഭാനു, ജേക്കബ് പണയിൽ, ഡോ.കെ .എസ് .ജയകുമാർ, എസ്.സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പ്രതിഭകളായ ഡോ. കിരൺ രവീന്ദ്രൻ, സനിക പി. സലി എന്നിവരെ ആദരിച്ചു.