പന്മന: വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ മഹാസമാധി ശതാബ്ദി വാർഷിക ദിനത്തോടനുബന്ധിച്ച് പ്രജ്ഞാനാനന്ദതീർത്ഥപാദ സ്വാമിയുടെ നേതൃത്വത്തിൽ പന്മന മനയിൽ മഹാസമാധി ജ്യോതിരാനയനം നടന്നു. ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ സമാധി സ്മാരക മണ്ഡപത്തിൽ നിന്നു താലപ്പൊലിയുടേെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയാണ് ജ്യോതിരാനയനം നടന്നത്. മഹാസമാധി ദിവ്യ മുഹൂർത്തത്തിൽ ജ്യോതി സമർപ്പണം, കളഭാഭിഷേകം, ശ്വേത പുഷ്പാഭിഷേകം തുടങ്ങിയ പൂജകൾ നടന്നു. സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ, പൻമന ആശ്രമം ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ് കുമാർ, ശതാബ്ദി കോ ഓർഡിനേറ്റർ ജി.ബാലചന്ദ്രൻ, അരുൺ ബാബു, അരുൺ രാജ്, കൃഷ്ണരാജ്, വിഷ്ണു വേണുഗോപാൽ, എ.ആർ. രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ ഞെരളത്ത് ഹരി ഗോവിന്ദന്റെ സോപാന സംഗീതം നടന്നു.