കൊട്ടാരക്കര: ചക്കുവരയ്ക്കൽ സദ്ഗമയ ഗോസ്പൽ മിനിസ്ട്രിയുടെയും ചക്കുവരയ്ക്കൽ ശാരോൺ സഭയുടെയും ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും 10,11, 12 തീയതികളിൽ നടക്കും. സിസ്റ്റർ റംലാ ചെങ്ങന്നൂർ, ഫാ. ബാലചന്ദ്രൻ പനവേലി, ടാർസൻ തോമസ് വടകോട് എന്നിവർ സംസാരിക്കും. ചക്കുവരയ്ക്കൽ ഓമലഴികത്ത് തോമസിന്റെ ഭവനാങ്കണത്തിൽ വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗവും സംഗീത വിരുന്നും നടക്കുന്നത്. പാ.സജി ശുശ്രൂഷക്ക് നേതൃത്വം നൽകും.