ഇരവിപുരം: യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗിലെ അവസാന വർഷ വിദ്യാർത്ഥികൾക്ക് ലഭിച്ചത് ഇരുന്നൂറിലധികം പ്ലേസ്‌മെന്റ് ഓഫറുകൾ. ഇതുമായി ബന്ധപ്പെട്ട് നടന്നചടങ്ങ് പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒന്നിലധികം കമ്പനികളിൽ പ്ലേസ്‌മെന്റ് ഓഫർ കിട്ടിയ കുട്ടികളെയും പഠിക്കുന്ന കാലയളവിൽ തന്നെ ജോലി ചെയ്യുന്ന കുട്ടികളെയും ചടങ്ങിൽ എം.എൽ.എ. അനുമോദിച്ചു. അഭിനന്ദാർഹമായ പ്ലേസ്‌മെന്റ് നേട്ടം കൈവരിച്ച യൂനുസ് കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് ടീമിനും ഓഫീസർക്കും എം.എൽ.എ ഉപഹാരം നൽകി. ഫാത്തിമ മെമ്മോറിയൽ എഡ്യക്കേഷണൽ ട്രസ്റ്റിന്റെ സെക്രട്ടറി നൗഷാദ് യൂനുസ്, പ്രിൻസിപ്പൽ . എസ്.കെ. രാജീവ്, വിവിധ വകുപ്പ് മേധാവികളായ പി.പി. മായ, രാജി, കാഞ്ചന, ഷനീർ, ഷീല എന്നിവർ പങ്കെടുത്തു.