ഓയൂർ : മരുതമൺപള്ളി പൂത്താറ്റ് ഭഗവതി ക്ഷേത്രത്തിലെ സപ്താഹയജ്ഞം തുടങ്ങി. 16ന് സമാപിക്കും. വൈകിട്ട് 5ന് വിളംബര ഘോഷയാത്ര 7ന് ഭദ്രദീപ പ്രകാശനം നടത്തി. ക്ഷേത്രം തന്ത്രി എണിയൂർ വടക്കേമഠം എം.മാധവൻ നമ്പൂതിരി നിർവഹിച്ചു.സപ്താഹ യജ്ഞ പ്രഭാഷണം യജ്ഞാചാര്യൻ മഞ്ജുല്ലൂർ സതീഷ് കുമാർ നിർവഹിച്ചു. ഭദ്രദീപ പ്രതിഷ്ഠ ഇന്ന് നടക്കും. വരാഹ അവതാരം. ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 6ന് ലളിതാസഹസ്രനാമം , 11ന് രാവിലെ 6.30ന് വിഷ്ണു സഹസ്രനാമജപം, നര സിംഹാവതാരം, 11.30ന് പ്രഭാഷണം, 1ന് അന്നദാനം. വൈകിട്ട് 6ന് ലളിതാസഹസ്രനാമം ജപം, പ്രഭാഷണം മംഗളാരതി, 12ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം, 11ന് പ്രഭാഷണം,1ന് അന്നദാനം. വൈകിട്ട് 5ന് ലളിത സഹസ്രനാമം 5.30ന് വിദ്യാഗോപാലാർച്ചന, മംഗളാരതി. 13ന് രാവിലെ 10ന് ഗോവിന്ദ പട്ടാഭിഷേകം ,1ന് അന്നദാനം. 14ന് 10 ന് രുക്മിണി സ്വയംവരം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 5.30ന് സർവ ഐശ്വര്യപൂജ. 15ന് രാവിലെ 5.30ന് ഗണപതി ഹോമം, 9.30ന് നവഗ്രഹ പൂജ, കുചേല ഗമനം., 11.30ന് പ്രഭാഷണം, 1ന് അന്നദാനം. 16ന് സപ്താഹയജ്ഞം സമാപനം.
രാവിലെ 5.30ന് ഗണപതി ഹോമം, 12ന് പ്രഭാഷണം, 1ന് അന്നദാനം, വൈകിട്ട് 4.30ന് അവ്യസ്ഥാനം, 5.30ന് ഭദ്രദീപ ഉദ്യാസനം, യജ്ഞപ്രസാദ വിതരണം.