കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയി​ൽ 12ന് ആരംഭിക്കുന്ന യു.ജി, പി.ജി ഒന്നാം സെമസ്റ്റർ (2022 അഡ്മിഷൻ-സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) പരീക്ഷകളുടെയും യു.ജി ഒന്നാം സെമസ്റ്റർ (2023 ജനുവരി അഡ്മിഷൻ) പരീക്ഷകളുടേയും അഡ്മിറ്റ്‌ കാർഡുകൾ പഠിതാക്കൾക്ക്‌ തങ്ങളുടെ ലോഗിനിൽ കൂടി ഡൗൺലോഡ് ചെയ്യാം. എക്‌സാമിനേഷൻ അഡ്മിറ്റ്‌ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണം. കഴിഞ്ഞ മാസം 25ന് പ്രസിദ്ധീകരിച്ച ടൈംടേബിൾ പ്രകാരമാണ് പരീക്ഷ.

എക്സാമിനേഷൻ അഡ്മിറ്റ്‌ കാർഡിന് പുറമെ ആധാർ കാർഡ്,വോട്ടേഴ്‌സ് ഐ.ഡി,ഡ്രൈവിംഗ് ലൈസൻസ്, യൂണിവേഴ്സിറ്റി ഐ.ഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാക്കണം. അന്വേഷണങ്ങൾക്ക് e23@sgou.ac.in എന്ന മെയിൽ ഐ.ഡിയിലോ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 9188920013, 9188920014 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.