കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പരീക്ഷകളുടെ മൂല്യനിർണയത്തിനായി കണ്ണൂർ,കോഴിക്കോട്,പാലക്കാട്, എറണാകുളം,കൊല്ലം ജില്ലകളിലെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലേക്ക് ക്യാമ്പ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് എന്നിവരെ ദിവസ വേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത: 1. ക്യാമ്പ് അസി.: ഏതെങ്കിലും വിഷയത്തിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം (പ്രായപരിധി 65), 2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം (പ്രായപരിധി 45), 3. മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്: ഏഴാം ക്ലാസ് (പ്രായപരിധി 45), ഏതെങ്കിലും സർവകലാശാലയുടെ പരീക്ഷാ വിഭാഗത്തിൽ ജോലി ചെയ്ത് പരിചയം ഉള്ളവർക്ക് മുൻഗണന. വിജ്ഞാപന തീയതി മുതൽ 15 ദിവസം വരെ അപേക്ഷകൾ ഓൺലൈനായി www.sgou.ac.in വെബ്‌സൈറ്റിൽ നിന്ന് https://dms.sgou.ac.in/ciep/public/camp-duty/register എന്ന ലിങ്ക് വഴി സമർപ്പിക്കാം.