nss
ഓച്ചിറ മേമന പരബ്രഹ്മ വിലാസം എൻ എസ് എസ് കരയോഗത്തിൽ നടന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശതവർഷ സമാധി ദിനാചരണം സി.ആർ .മഹേഷ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: മേമന 1455-ാം നമ്പർ പരബ്രഹ്മ വിലാസം എൻ.എസ്.എസ് കരയോഗത്തിൽ നടന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ ശതവർഷ സമാധി ദിനാചരണം സി.ആർ .മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചന, കീർത്തനാലാപനം എന്നിവയോടെ ആരംഭിച്ച ദിനാചരണ പരിപാടിയിൽ എൻ.എസ്.എസ് കരയോഗം പ്രസിഡന്റും പ്രതിനിധി സഭാംഗവുമായ കെ.ബി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പ്രമുഖ ആദ്ധ്യാത്മിക പ്രഭാഷക പി.ബി.ഗിരിജാമണി വിദ്യാധിരാജ അനുസ്മരണ പ്രഭാഷണം നടത്തി. ബി.സെവന്തി കുമാരി, ഡോ.ജയകുമാരി, സജി കളത്തിൽ, എൽ.സ്മിത, ജി.സോമനാഥപിള്ള തുടങ്ങിയവർ സംസാരിച്ചു.
കെ.കേശവപിള്ള, പ്രൊഫ.ശശിധരൻ നായർ, കുറ്റിയിൽ ശിവശങ്കരപ്പിള്ള, വിജയകുമാര പിള്ള, ആർ.രാധാകൃഷ്ണൻ, മുരളീധരൻ പിള്ള, ഋഷീകേശൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.