പുനലൂർ: പുനലൂർ ജനമൈത്രി പൊലീസിന്റെയും പൊയ്യാനി ഹോസ്പിറ്റലിന്റെയും പിങ്ക് പൊലീസിന്റെയും സംയക്താഭിമുഖ്യത്തിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. റൂറൽ ജില്ല പൊലീസ് സൂപ്രണ്ട് കെ.എം.സാബു മാത്യൂ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പുനലൂർ ഡിവൈ.എസ്.പി കെ.സ്റ്റുവർട്ട് കീലർ അദ്ധ്യക്ഷനായി. സി.ഐ.കെ.മുരളി കൃഷ്ണൻ, എസ്.ഐ.സിദ്ധിക് ,എ.എസ്.ഐ അനിത,സീനിയർ സിവിൽ പൊലിസ് ഓഫീസർ പ്രീത പാപ്പച്ചൻ, ഫാ.അലക്സ് മാത്യൂകോയിപ്പുറം തുടങ്ങിയവർ സംസാരിച്ചു.