അഞ്ചൽ: പഴയേരൂർ സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിന്റെ ഇടവക മദ്ധ്യസ്ഥനായ വി.ഗീവർഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി. ഫാ.റിജോ തോമസത്തിന്റെ മുഖ്യ കാർമ്മികതയിൽ നടന്ന ദിവ്യബലിക്ക് ശേഷമാണ് ഇടവക തിരുനാളിന് കൊടിയേറ്റം നടന്നത്. ട്രസ്റ്റി സാറാമ്മ ചാക്കോ വൈരമൺ, സെക്രട്ടറി അബി ചാലിൽ, കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
തിരുനാൾ ദിനത്തോടനുബന്ധിച്ച് 23ന് വൈകിട്ട് 5.30ന് വി.കുർബാനയും തുടർന്ന് ഭക്തസംഘടനകളുടെ വാർഷികവും 24ന് ഭക്തിനിർഭരമായ ചെമ്പെടുപ്പ് റാസയും 25ന് വൈകിട്ട് 5.30ന് ഉള്ള ദിവ്യബലിക്ക് ശേഷം ഫാ.രഞ്ജി മണിപ്പറമ്പിൽ നയിക്കുന്ന വചനപ്രഘോഷണവും ഉണ്ടായിരിക്കും. 26ന് രാവിലെ 8ന് ആഘോഷമായ പെരുന്നാൾ കുറുബാനയ്ക്ക് സഭാ തലവൻ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ നേതൃത്വം നൽകും. തുടർന്ന് ഊട്ട് നേർച്ചയോടെ തിരുന്നാൾ കൊടിയിറങ്ങും.