കൊല്ലം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊല്ലം ജില്ലാ ബ്രാഞ്ചിന്റെയും ജൂനിയർ റെഡ് ക്രോസിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റെഡ്‌ക്രോസ് ദിനാചരണം റെഡ് ക്രോസ് ഹാളിൽ ജില്ലാ ചെയർമാൻ ഡോ.മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ പ്രൊഫ.എ.മോഹൻദാസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഡോ.കെ.ടി.തോമസ് മുഖ്യപ്രഭാഷണം നടത്തി. ഈ വർഷത്തെ റെഡ് ക്രോസ് അവാർഡ് ജേതാക്കളായ ആർ.പ്രകാശൻ പിള്ളക്കും ജോയി ആലുക്കാസ് ഗ്രൂപ്പിനും റെഡ് ക്രോസ് മികച്ച താലൂക്ക് ബ്രാഞ്ച് ആയി തിരഞ്ഞെടുത്ത കൊട്ടാരക്കരയ്ക്കും പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ജൂനിയർ റെഡ് ക്രോസ് അദ്ധ്യാപകരെയും കൗൺസിലർമാരായി വിരമിച്ചവരെയും മികച്ച പ്രവർത്തനം കാഴ്ച്ചവച്ച ജെ.ആർ.സി യൂണിറ്റുള്ള വിദ്യാലയങ്ങളെയും ആദരിച്ചു. ജില്ലാ സെക്രട്ടറി എസ്. അജയകുമാർ, ട്രഷറർ നേതാജി ആ.രാജേന്ദ്രൻ, പി.ആർ.ഒ നയാസ് മുഹമ്മദ്, ജെ.ആർ.സി സംസ്ഥാന കോർഡിനേറ്റർ ശിവൻപിള്ള, ജില്ല കോർഡിനേറ്റർ മുഹമ്മദ്‌യാസ്, കോതേത്ത് ഭാസുരൻ, ആലുക്കാസ് മാനേജർ സുരേഷ് ബാബു, കെ.വിജയൻ, പി.ദിനേശ് മംഗലശ്ശേരി, കൊടിയാട്ട് രാമചന്ദ്രൻപിള്ള, ഹരികുമാർ, ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. റെഡ് ക്രോസ് ദിനാചരണത്തിന്റെ ഭാഗമായി കാൻസറിനെതിരെയുള്ള പ്രതിരോധ ക്യാമ്പുകൾക്ക് തുടക്കം കുറിച്ചു. പാൽക്കുളങ്ങര തിരുവാതിരസംഘം കലാപരിപാടികളും അവതരിപ്പിച്ചു.