കൊല്ലം : ഐരുക്കുഴി ഗവ.വെൽഫെയർ എൽ.പി സ്കൂളിൽ കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി വിർബാക്ക് അനിമൽ ഹെൽത്ത് ഇന്ത്യ എന്ന വെറ്ററിനറി മെഡിസിൻ കമ്പനിയുടെ സി. എസ്.ആർ പദ്ധതി പ്രകാരം യു.വി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. പവിത്രേശ്വരം വെറ്ററിനറി ഡോ. ദീപ പ്ലാസിഡ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ രമാ ദേവി അദ്ധ്യക്ഷനായി. ചടങ്ങിൽ അദ്ധ്യാപകരായ ടി. അനൂപ്, എസ്.ആർ.രതീഷ്,ഡി.ഇന്ദിര,കമ്പനി പ്രതിനിധി ഗോപൻ, ഡി.രാജൻ എന്നിവർ സംസാരിച്ചു.