കൊല്ലം: ജി​ല്ലയി​ൽ ഹയർ സെക്കൻഡറി വിജയശതമാനം മുൻ വർഷങ്ങളെക്കാൾ കുത്തനെ ഇടിഞ്ഞെങ്കിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം ഉയർന്നു. 78.10 ശതമാനമാണ് വി​ജയം. 3353 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

ജില്ലയിൽ 134 സ്കൂളുകളിലായി 26,791 വിദ്യാർത്ഥികളാണ് ആകെ രജിസ്റ്റർ ചെയ്തത്. ഇതിൽ പരീക്ഷ എഴുതിയ 26,573 വിദ്യാർത്ഥികളിൽ 20,754 പേർ ഉപരിപഠനത്തിന് അർഹത നേടി.

വർഷം- വിജയശതമാനം- ഫുൾ എ പ്ലസ്

2024- 78.10 %, 3353

2023- 83.91 %, 2957

2022 - 85.68 %, 2259

2021 - 88.83 %, 3786

2020 - 85.90 %, 1717

2019 - 85.20 %, 1476

2018 - 83.92 %, 1381

ഓപ്പൺ സ്കൂളിൽ 47% വിജയം

ജില്ലയിലെ ഓപ്പൺ സ്കൂൾ പ്ലസ് ടു വിഭാഗത്തിലും വിജയശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷം 53.60 ആയിരുന്നു വിജയശതമാനം. 47 ശതമാനമാണ് ഇത്തവണത്തെ വിജയം. ആകെ 929 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. പരീക്ഷ എഴുതിയ 902 പേരി​ൽ 427 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. പത്ത് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

വർഷം - വിജയശതമാനം - ഫുൾ എ പ്ലസ് (ഓപ്പൺ​ സ്കൂൾ)

2024- 47%, 10

2023- 53.60 %, 8

2022- 49.38 %, 7

2021- 58.52 %, 8

വി.എച്ച്.എസ്.ഇയിൽ 74.96 %

ജില്ലയിലെ വി.എച്ച്.എസ്.ഇ വിജയശതമാനവും ഇടിഞ്ഞു. 82.54 ശതമാനം പേർ കഴിഞ്ഞ തവണ ഉപരിപഠനത്തിന് അർഹത നേടിയിരുന്നു. ഇക്കുറി​ 74.96 ശതമാനം മാത്രമാണ് യോഗ്യത നേടി​യത്. പരീക്ഷ എഴുതിയ 3870 വിദ്യാർത്ഥികളിൽ 2,901 പേർ വിജയിച്ചു.

വർഷം- വിജയശതമാനം (വി​.എസ്.എസ്.ഇ)

2024- 74.96 %

2023- 82.54 %

2022- 87.77 %

2021- 86.6 %