ksspu-
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ 32-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു

കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ 32-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ കെ.വരദരാജൻ, സംസ്ഥാന ട്രഷറർ കെ.സദാശിവൻ നായർ, സെക്രട്ടറി എസ്.വിജയധരൻ പിള്ള, ജില്ലാപ്രസിഡന്റ് പി.ചന്ദ്രശേഖര പിള്ള, സെക്രട്ടറി കെ.രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മണപ്പള്ളി ഉണ്ണിക്കൃഷ്ണ‌ൻ, കെ.സമ്പത്ത് കുമാർ, സി.സതിയമ്മ എന്നിവർ സംസാരിച്ചു.