കരുനാഗപ്പള്ളി: തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന സംസ്ഥാന നേതൃത്വ ക്യാമ്പ് ജൂൺ 1ന് തിരുവനന്തപുരത്ത് തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ വെച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 9ന് പതാക ഉയർത്തൽ 9.30 ന് ആരംഭിക്കുന്ന ക്യാമ്പ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ,എം.എം.ഹസൻ, അടൂർ പ്രകാശ്, സി.ആർ.മഹേഷ് എം.എൽ.എ, എം.വിൻസെന്റ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ വിഷയങ്ങളിൽ ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ്, കാർത്തിക് ശശി, പന്തളം സുധാകരൻ എന്നിവർ ക്ലാസുകൾ എടുക്കും. വൈകിട്ട് നടക്കുന്ന സമാപനയോഗം ഐ.എൻ.ടി.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് അദ്ധ്യക്ഷനാകും. 14 ജില്ലാ കമ്മിറ്റികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150 ഓളം പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീടും ജനറൽ സെക്രട്ടറി ശുഭകുമാരിയും അറിയിച്ചു.