പന്മന: ഒരു വർഷക്കാലം നീണ്ടുനിന്ന മഹാ ഗുരുവർഷത്തിന് സമാപനമായി. ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി കേരള ഗവർണർ ആരിഫ് മുമ്മദ് ഖാൻ ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത മഹാഗുരു വർഷം വിപുലമായ പരിപാടികളോടെയാണ് പന്മന ആശ്രമം ആചരിച്ചത്. സ്വാമിയുടെ സമാധി മണ്ഡപം കൂടിയായ പന്മന ആശ്രമത്തിലേക്ക് കഴിഞ്ഞ 9 ദിവസമായി നടന്നുവന്ന സമാധി ശതാബ്ദി ആചരണ പരിപാടികളിൽ കേരളത്തിന്റെ അകത്തും പുറത്തുനിന്നുമായി നൂറുകണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. ഏകാഹ നാരായണീയ പാരായണ യജ്ഞം ഭക്തിഗാനസുധ നിത്യാഞ്ജലി എന്നിവയോടെയാണ് സമാധി ശതാബ്ദി വർഷ ആചരണ പരിപാടികൾ സമാപിച്ചത്.