കൊല്ലം: കോട്ടൺ വസ്ത്രങ്ങളുടെ വർണ വിസ്മയം ഒരുക്കി കൊല്ലം കടപ്പാക്കടയിലെ അമർജ്യോതി സിൽക്സിൽ 31 വരെ കോട്ടൺ ഫെസ്റ്റ് നടക്കും. എല്ലാ പ്രായക്കാർക്കും, ഏത് അഭിരുചിക്കും അനുയോജ്യമായ കോട്ടൺ വസ്ത്രങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകും.
സ്ത്രീകൾക്കായി ബംഗാൾ കോട്ടൺ, ബാലുശ്ശേരി കോട്ടൺ, ചന്ദേരി കോട്ടൺ, നെറ്റ് കോട്ടൺ, നെഗുംമം കോട്ടൺ, ജ്യൂട്ട് കോട്ടൺ, ചുങ്കിടി കോട്ടൺ, കലംകാരി കോട്ടൺ, കാഞ്ചീപുരം കോട്ടൺ, കോട്ടൺ സിൽക്സ്, ചിരാല കോട്ടൺ, ഹാൻഡ് പ്രിന്റ് കോട്ടൺ തുടങ്ങിയ സാരികളും ചുരിദാർ, ചുരിദാർ മെറ്റീരിയൽസ്, യോക്ക്, എൻസ്റ്റൈൽ നൈറ്റികളുടെ വിപുലമായ ശേഖരവും പുരുഷൻമാർക്കായി ഷർട്ട്, പാന്റ്സ് എന്നിവയും കുട്ടികൾക്കായി ടോയിസിന് പ്രത്യേക വിഭാഗവും കിഡ്സ് വെയർ, റെഡിമെയ്ഡ് സ്കൂൾ യൂണിഫോമുകൾ എന്നിവയുടെ പ്രത്യേക ശേഖരവും ഫെസ്റ്റിൽ ലഭ്യമാണ്.
ചുരിദാർ, ചുരിദാർ മെറ്റീരിയൽസ്, ലേഡീസ് ടോപ്പ് എന്നിവയുടെ മികച്ച കളക്ഷൻ, കൗമാര പ്രായക്കാർക്കായുള്ള 150 രൂപയിൽ തുടങ്ങുന്ന കോട്ടൺ കുർത്തികൾ, കോട്ടൺ ലേഡീസ് ടോപ്പുകൾക്കും ഡ്രസ് മെറ്റീരിയൽസിനും മാത്രമായി പ്രത്യേക വിഭാഗം, കോട്ടൺ വസ്ത്രങ്ങൾക്കു പുറമെ കാഞ്ചീപുരം, ബനാറസ് ബ്രൈഡൽ സാരികൾ, വെഡിംഗ് മെൻസ് വെയറുകൾ എന്നിവയുടെ ശേഖരവും അമർജ്യോതി സിൽക്സ് ഒരുക്കിയിട്ടുണ്ട്. എല്ലാത്തരം ഇന്റർനാഷണൽ ബ്രാൻഡുകളും ലഭ്യമാണ്. ഫോൺ: 0474 2744621.