ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ 13ന് രാവിലെ 9.30 മുതൽ ഒന്ന് വരെ യൂണിയൻ കോൺഫറൻസ് ഹാളിൽ (പുതിയ ആസ്ഥാന മന്ദിരം, ചൂരപൊയ്ക) പ്ളസ് ടു വിജയിച്ച വിദ്യാർത്ഥികൾക്കായി ഉപരിപഠനവും തൊഴിൽ സാദ്ധ്യതയും എന്ന വിഷയത്തിൽ പ്രശസ്ത കരിയർ സൈക്കോളജിസ്റ്റ് സുരേഷ് ഭാസ്കർ നയിക്കുന്ന ഒറിയന്റേഷൻ പ്രോഗ്രാം നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 12ന് മുൻപായി യൂണിയൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.

ഫോൺ: 9495019364.