കൊട്ടാരക്കര: റബർ ബോർഡ് കൊട്ടാരക്കര റീജിയണൽ ഓഫീസിന്റെ നേതൃത്വത്തിൽ ഇഞ്ചക്കാട് കിഴക്ക് സ്നേഹതീരത്ത് റബർ കർഷകർക്കും ടാപ്പിംഗ് തൊഴിലാളികൾക്കും പരിശീലനം നൽകി. റബർ ടാപ്പിംഗിനും മഴ മറ ഇടുന്നതിനുമാണ് പരിശീലനം നൽകിയത്. റബർ ബോർഡ് ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണൻ പരിശീലനത്തിന് നേതൃത്വം നൽകി. പൂവറ്റൂർ കിഴക്ക് ആർ.പി.എസ് പ്രസിഡന്റും സഹ്യാദ്രി ഡയറക്ടറുമായ കലയപുരം ശിവൻപിള്ള അദ്ധ്യക്ഷനായി. പരിശീലനം ലഭിച്ച റബർ കർഷകർക്കും ടാപ്പിംഗ് തൊഴിലാളികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. റീജിയണൽ ഓഫീസിലെ അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസർ ജൂസി പി.ജോർജ് , വില്യം ഡാനിയൽ, രാമചന്ദ്രൻ, ജോൺസൺ,ഷാജി തുടങ്ങിയവർ സംസാരിച്ചു.