പടിഞ്ഞാറേകല്ലട: പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്ത വെസ്റ്റ് കല്ലട ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അർജുന് (18) മികച്ച വിജയം. പടിഞ്ഞാറേകല്ലട നടുവിലക്കര ഉമാനിലയത്തിൽ അനിൽകുമാറിന്റെയും ശ്രീവിദ്യയുടെയും മകനായ അർജുനെ ബുധനാഴ്ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 ഓടെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. സഹപാഠികളും അദ്ധ്യാപകരും നാട്ടുകാരും അന്ത്യോപചാരം അർപ്പിച്ചു. 1.30ഓടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.