പടിഞ്ഞാറെകല്ലട: കാരാളിമുക്ക് ടൗണിൽ സന്ധ്യ കഴിഞ്ഞാൽ സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിച്ചു വരുന്നതായി നാട്ടുകാരുടെ പരാതി. മദ്യപിച്ചെത്തുന്ന സാമൂഹ്യവിരുദ്ധർ സ്ഥിരമായി ജംഗ്ഷനിലെ കടകളുടെ മുന്നിൽ വഴക്കുണ്ടാക്കുക പതിവാണ്. കഴിഞ്ഞദിവസം രാത്രി കടയുടെ മുന്നിൽ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യാൻ ചെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി .എൻ . ഉണ്ണികൃഷ്ണനെ ഇവർ ആക്രമിക്കുവാൻ ശ്രമിച്ചതിനെതിരെ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. പ്രതികൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കാരാളിമുക്ക് യൂണിറ്റ് ആവശ്യപ്പെട്ടു.