ചവറ: എസ്.എൻ.ഡി.പി യോഗം ചവറ യൂണിയനിലെ 2154-ാം നമ്പർ ഡോ.പൽപ്പു മെമ്മോറിയൽ ശാഖയിൽ ചവറ തോട്ടിന് വടക്ക് നിർമ്മിച്ച ഗുരു മന്ദിരത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ഗുരുമന്ദിര സമർപ്പണവും ഇന്നും നാളെയും നടക്കും. ഗുരു മന്ദിരത്തിന്റെ താഴികക്കുട പ്രതിഷ്ഠ ഇന്നലെ നടന്നു
പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ ഇന്ന് രാവിലെ 7കഴികെ 8.30നകം കുമുദേശൻതന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്ന് രാവിലെ 9 ന് ഗുരു മന്ദിര സമർപ്പണവും പ്രബോധനവും ശിവഗിരി മഠം സ്വാമി വിശാലാനന്ദ നിർവഹിക്കും. രാവിലെ 10ന് ശാഖാ യോഗം പ്രസിഡന്റ് എൻ. ദേവരാജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം യോഗം ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് മുഖ്യപ്രഭാഷണം നടത്തും. ശാഖാ യോഗം സെക്രട്ടറി രാജേന്ദ്രൻ സ്വാഗതം പറയും. യൂണിയൻ കൗൺസിലർമാരായ എം.പി.ശ്രീകുമാർ,ഗണേശ റാവു, യൂണിയൻ കമ്മിറ്റി അംഗംമോഹനൻ നിഖിലം, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് അംബിക രാജേന്ദ്രൻ , സെക്രട്ടറി അപ്സര സുരേഷ്, ചവറ യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് റോസ് ആനന്ദ്, സെക്രട്ടറി ബിനുപള്ളിക്കോടി, വനിത സംഘം ശാഖാ പ്രസിഡന്റ് സരസ്വതി സെക്രട്ടറി ശോഭന എന്നിവരും ശാഖായോഗം ഭാരവാഹികളും സംസാരിക്കും. ശാഖാ യോഗം വൈസ് പ്രസിഡന്റ് രാജൻ ശരണാലയം നന്ദി പറയും. പഞ്ചലോഹ ഗുരുദേവ വിഗ്രഹം നിർമ്മിച്ചു നൽകിയ തോട്ടിനു വടക്ക് ചുങ്കത്തിൽ ഭഗീരഥത്തിൽ അഭിൻ എസ്.ബാബുവിന്റെ സ്മരണയ്ക്കായി ചുങ്കത്തിൽ ശശി ബാബുവും കുടുംബാംഗങ്ങളുമാണ്.