വടക്കുംതല: പനയന്നാർകാവ് സർദാർ വല്ലഭായി പട്ടേൽ മെമ്മാറിയൽ ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്. എൽ .സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി രണ്ടു ഇരട്ട ജോഡികൾ.
വടക്കുംതല ചാമ്പക്കടവ് തിരുവാതിരയിൽ രഞ്ജിത്ത് ആർ. പിള്ളയുടെയും സ്‌കൂൾ മാതൃ സമിതിയംഗം രതികയുടെയും ഇരട്ടമക്കളായ ധന്യ ആർ. പിള്ളയും ദിവ്യ ആർ. പിള്ളയും തേവലക്കര പടിഞ്ഞാറ്റെക്കര ശ്രീജാ ഭവനിൽ എസ് .തുളസീധരൻ പിള്ളയുടെയും സ്‌കൂൾ മാതൃസമിതി പ്രസിഡന്റ് വി. എൽ. ശ്രീലേഖയുടെയും ഇരട്ട സന്തതികളായ ബ്രിജ് നന്ദും ബ്രിജ് ദേവുമാണ് ഫുൾ എ പ്ലസിലൂടെ സ്‌കൂളിന് രണ്ടിരട്ടി മധുരം പകർന്നത്.നാലു പേരും സ്‌കൂൾ എൻ.സി. സി എയർവിംഗ് കേഡറ്റുകളുമാണ്.
ഇവർ നാലു പേർ ഉൾപ്പടെ 72 വിദ്യാർത്ഥികളാണ് ഫുൾ എ പ്ലസിലൂടെ സ്‌കൂളിന് അഭിമാനമായത്.