ചവറ: വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവൻ ജാതീയമായി നിലനിന്ന അനാചാരങ്ങൾക്കെതിരെയും മാനവീകതയ്ക്കുമായും നിലകൊണ്ടു പ്രവർത്തിച്ച യുഗപ്രഭാവനായ യോഗീവര്യനായിരുന്നുവെന്ന് ശിവഗിരിമഠം സ്വാമി വിശാലാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചവറ തോട്ടിന് വടക്ക് 2154-ാം നമ്പർ ശാഖ ഗുരുമന്ദിര സമർപ്പണത്തിനും പ്രബോധനത്തിനും ഭദ്രദീപം തെളിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞിന് സ്വന്തമായി പേരിടാൻ പോലും പറ്റാത്ത കാലഘട്ടത്തെ ഗുരുവിന്റെ പരംപൊരുളായ പ്രവർത്തനം മാറ്റിമറിച്ചു. അക്കാലത്ത് ഗുരുവിന് കോടതി വ്യവഹാരമുണ്ടായപ്പോൾ അന്നത്തെ രാജാവിനെ, കോടതി തന്നെ ഗുരുവിന്റെ അടുത്തേക്ക് പറഞ്ഞയച്ചതാണ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 7 ന് കുമദേശൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നടന്നത്. പഞ്ചലോഹ ഗുരുദേവ വിഗ്രഹം നിർമ്മിച്ചു നൽകിയത് തോട്ടിന് വടക്ക് ചുങ്കത്ത് ഭഗീരഥത്തിൽ അഭിൻ എസ്.ബാബുവിന്റെ സ്മരണയ്ക്കായി പിതാവ് ബി..ശശിബാബുവും കുടുംബാംഗങ്ങളുമാണ്. 10 ന് നടന്ന പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് എൻ. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ എം.പി. ശ്രീകുമാർ, ഗണേഷ് റാവു, മോഹനൻ ജ്യോത്സ്യൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റോസ് ആനന്ദ്, സെക്രട്ടറി ബിനു പള്ളിക്കോടി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് അംബിക രാജേന്ദ്രൻ, സെക്രട്ടറി അപ്സര സുരേഷ്, യൂണിയൻ കമ്മിറ്റി അംഗം മോഹനൻ നിഖിലം, ശാഖാ ഭാരവാഹികളായ ജി.ഭാസ്കരൻ, ഡി. മോഹൻ സിംഗ്, കെ. പ്രസന്നകുമാർ, എസ്. സുധാകരൻ, ആർ.സനൽകുമാർ, സി. ബാബുരാജ്, പി. രവികുമാർ, വി. സായി ശൻ, എസ്.സജികുമാർ, വനിതാസംഘം ഭാരവാഹികളായ സരസ്വതി, ശോഭന എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി സെക്രട്ടറി രാജേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് രാജൻ ശരണ്യാലയം നന്ദിയും പറഞ്ഞു ചടങ്ങിൽ വിഷിഷ്ട വ്യക്തികളെ ആദരിച്ചു.