കൊല്ലം: അറിവ്- ത്രൂ ദി സോൾ ഒഫ് ഗുരുവിന്റെ രണ്ടാമത് ശ്രീ നാരായണഗുരു സാഹിത്യോത്സവം 18, 19 തീയതികളിൽ ചാത്തന്നൂർ ശ്രീ ഭൂതനാഥ വിലാസം എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നും നാളെയും മൈലക്കാട് പഞ്ചായത്ത് യു.പി സ്കൂളിൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കലാ സാഹിത്യ മത്സരം നടക്കും. 15 ന് വൈകിട്ട് 6.30ന് ചാത്തന്നൂർ കാഞ്ഞിരംവിള ക്ഷേത്രാങ്കണത്തിൽ ശ്രീനാരായണഗുരു കൃതികളുടെ സമൂഹ ആലാപനം. 17 മുതൽ 19 വരെ ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രാങ്കണത്തിൽ പുസ്തക മേളയും കാർഷിക- ഗ്രാമീണ ഉത്പന്ന വിപണന മേളയും.

18 ന് രാവിലെ 10ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. വർക്കല നാരായണ ഗുരുകുലം അദ്ധ്യക്ഷൻ സ്വാമി മുനി നാരായണ പ്രസാദ് അദ്ധ്യക്ഷത വഹിക്കും. വി. മധുസൂദനൻ നായർ പ്രാരംഭ പ്രഭാഷണം നടത്തും. രണ്ട് ദിവസങ്ങളിലായി പ്രമുഖർ പ്രഭാഷണം നടത്തും. 20ന് 3.45 ന് സമാപന സഭ ടി.പി. സെൻകുമാർ ഉദ്ഘാടനം ചെയ്യും. ബി. സജൻലാൽ അദ്ധ്യക്ഷത വഹിക്കും. കലാ സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാദാനവും സൗജന്യ തൊഴിൽ പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചലച്ചിത്ര നടൻ സ്വരാജ് ഗ്രാമിക നിർവഹിക്കും. പത്രസമ്മേളത്തിൽ പ്രസിഡന്റ് ബി.സജൻലാൽ, ജനറൽ സെക്രട്ടറി ജി.ഹസ്താമലകൻ, ഭാരവാഹികളായ ഡോ. ആർ. ബിനോയി, ഡോ. നടയ്ക്കൽ ശശി എസ്. സുധീശൻ, ഡോ. ടി.ജെ. അജിത്ത്, പി.എസ്. സരളകുമാരി, പ്രിൻസി പ്രസാദ്, സി.എസ്. തമ്പി എന്നിവർ പങ്കെടുത്തു.