bjsm
തഴവ ബി.ജെ.എസ്.എം മഠത്തിൽ വൊക്കേഷണൽ ആൻഡ് എച്ച്.എസ്.എസിൽ നടന്ന 2022-24 എസ്.പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട്‌ പരേഡ്

ഓച്ചിറ: തഴവ ബി.ജെ.എസ്.എം മഠത്തിൽ വൊക്കേഷണൽ ആൻഡ് എച്ച്.എസ്.എസിൽ 2022-24 എസ്.പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട്‌ പരേഡ് നടന്നു. കമാൻഡർ ദേവനാരായണൻ പരേഡ് നയിച്ചു. മുഖ്യാഥിതിയായ ഓച്ചിറ എസ്.ഐ തോമസ് ക്‌ളീറ്റസ് കേഡറ്റുകൾക്ക് സന്ദേശം നൽകുകയും മെമെന്റോ വിതരണം ചെയ്യുകയും ചെയ്തു. പാസിംഗ് ഔട്ട്‌ പരേഡിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ ആർ.വി.വിശ്വകുമാർ, മാനേജർ എൽ.ചന്ദ്രമണി, എച്ച്.എം പി.ഒ.താര തുടങ്ങിയവർ സല്യൂട്ട് സ്വീകരിച്ചു. സി.പി.ഒ അജിത്കുമാർ, എ.സി.പി.ഒ ജി.മഞ്ജു, അദ്ധ്യാപകർ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. അദ്ധ്യാപകൻ രാജീവ്‌ നന്ദി പറഞ്ഞു.