കൊല്ലം: അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കയ്യേറ്റങ്ങൾ നടക്കുകയാണെന്നും റിയൽ എസ്റ്റേറ്റ് മാഫിയ ഉൾപ്പെടെയാണ് കയ്യേറ്റങ്ങൾ നടത്തുന്നതെന്നും യുവകലാസാഹിതി ജില്ലാ കമ്മിറ്റി ആരോപിച്ചു. കായൽ കയ്യേറ്റം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യുവകലാസാഹിതി ആവശ്യപ്പെട്ടു. കയ്യേറ്റം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പരിസ്ഥിതി സംഘടനകളെയും സാംസ്കാരിക പ്രവർത്തകരെയും പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് യുവകലാസാഹിതി നേതൃത്വം നല്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.