എഴുകോൺ : പ്ലസ് ടു, എസ്.എസ്.എൽ.സി ഫലങ്ങൾ വന്നതോടെ വിജയത്തിന്റെ ഇരട്ടി മധുരത്തിലാണ് എഴുകോൺ മൂഴിയിൽ സജയന്റെയും ധന്യയുടെയും തിരുവാതിര വീട്. പ്ലസ് ടു പരീക്ഷയെഴുതിയ മൂത്ത മകൾ നക്ഷത്രയും എസ്.എസ്.എൽ.സിക്ക് ഇളയമകൾ സമുദ്രയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. രണ്ട് പേരും പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസ്.എസിലാണ് പഠിച്ചത്. നീറ്റ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന നക്ഷത്ര പത്താം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു.