കരുനാഗപ്പള്ളി: ജെ.എസ്.എസ് സ്ഥാപക നേതാവ് യ കെ.ആർ. ഗൗരിയമ്മയുടെ മൂന്നാം ചരമവാർഷികം ഇന്ന് ജെ.എസ്.എസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടക്കും. കെ.ആർ.ഗൗരിയമ്മ 3-ാം സ്മൃതിദിനം എന്ന പേരിൽ സംസ്ഥാന തലത്തിൽ അനുസ്മരണ സമ്മേളനങ്ങൾ ,അനാഥാലയങ്ങളിൽ അന്നദാനം, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ നടക്കും
കരുനാഗപ്പള്ളിയിൽ ഗൗരിയമ്മയുടെ ഛായചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും. ജെ.എസ്.എസ് കൊല്ലം ജില്ലാ പ്രസിഡന്റ് എല്ലയ്യത്ത് ചന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. നീലികുളം സിബു അദ്ധ്യക്ഷനാകും. ജെ.എസ്.എസ് നേതാക്കളായ ഗോപകുമാർ, വിൽസൻ വലിയത്ത്, വേണു, വി.ശിവാനന്ദൻ, പൊന്നൻ തുടങ്ങിയവർ സംസാരിക്കും.